അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തി. കാബൂളിന്റെ പ്രാന്തപ്രദേശത്തുള്ള ബഗ്രാം വ്യോമതാവളത്തിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ബോംബ് ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെ ഉച്ചത്തിലുള്ള സ്ഫോടനങ്ങൾക്ക് ശേഷം വെടിവയ്‌പ്പ് കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടരുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. അതേസമയം അഫ്ഗാൻ താലിബാൻ സേനയും പാകിസ്ഥാനും തമ്മിൽ പോരാട്ടം ശക്തമായിട്ടുണ്ട്.
ഇറാനെതിരായ ആക്രമണങ്ങൾക്കിടയിൽ പാകിസ്ഥാൻ ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ ബോംബെറിഞ്ഞു തിരിച്ചടിച്ച് താലിബാനും
