സ്വർണ്ണം ചെമ്പാക്കിയതുപോലെ വിലപിടിപ്പുള്ള ഭൂമി ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കുറഞ്ഞ വിലക്ക് വാങ്ങി വൻതുകക്ക് മറിച്ച് വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനുള്ള ശ്രമം: കുമ്മനം രാജശേഖരൻ

ശബരിമല എന്ന ഭക്തന്റെ വിശ്വാസത്തെയും വികാരത്തെയും വിൽപ്പന നടത്തി പണം ഉണ്ടാക്കാനുള്ള വാണിജ്യ കേന്ദ്രം മാത്രമായി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കാൻ എന്ന് തെറ്റിദ്ധരിപ്പിച്ച് കോടികളുടെ ഭൂമി തട്ടിപ്പിനാണ് സിപിഎം ആസൂത്രണം ചെയ്തത് എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

ഏറിയാൽ ആയിരം ഏക്കർ മാത്രം വേണ്ട വിമാനത്താവളത്തിന് വേണ്ടി 2570 ഏക്കർ അക്വയർ ചെയ്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധം വ്യക്തമാണ്. സ്വർണ്ണം ചെമ്പാക്കിയതുപോലെ വിലപിടിപ്പുള്ള ഭൂമി ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കുറഞ്ഞ വിലക്ക് വാങ്ങി വൻതുകക്ക് മറിച്ച് വിറ്റ് കൊള്ളലാഭം ഉണ്ടാക്കാനായിരുന്നു ശ്രമം

Leave a Reply

Your email address will not be published. Required fields are marked *