പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച; എസ് ജയശങ്കറും അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇവരെ കൂടാതെ പ്രധാനമന്ത്രിയുടെ വസതിയിൽ കരസേനാ മേധാവിയും എത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താനായി ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭാ സമിതി യോ​ഗം ചേർന്നിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നൽകി. തിരിച്ചടി എവിടെ എപ്പോൾ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. അതെസമയം അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *