ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി; 50 കാരന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം.

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മർദ്ദിച്ച് അവശനാക്കി തീകൊളുത്തി. ശരീരിയത്പൂർ ജില്ലയിൽ ഡിസംബർ 31 നാണ് ഭയാനകമായ സംഭവം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 50 കാരനെ മതമൗലികവാദികൾ വളഞ്ഞിട്ട് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ദേഹത്ത് തീകൊളുത്തിയെന്നും റിപ്പോർട്ടുണ്ട്.ബം​ഗ്ലാദേശിൽ ന്യൂനപക്ഷ വിദ്വേഷം ആശങ്കാജനകമായി വ്യാപിക്കുകയാണ്. അതിക്രൂരമായാണ് ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നത്. ഇടക്കാല സർക്കാരിന്റെ ആശിർവാദത്തോടെയാണ് ഇസ്ലാമിസ്റ്റുകൾ രാജ്യത്ത് അഴിഞ്ഞാടുന്നതെന്ന വിമർശനം ശക്തമാണ്…….

Leave a Reply

Your email address will not be published. Required fields are marked *