മദ്യപാനത്തിനിടെ തർക്കം; യുവാവിനെ ടെറസിൽ നിന്ന് തള്ളിയിട്ടു, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടയിൽ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. വാടാനപ്പള്ളിക്കു സമീപം തൃത്തല്ലൂരിലാണ് സംഭവം. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജു ചാക്കോയെ (39) വാടാനപ്പിള്ളി പൊലീസ് പിടികൂടി. ഇരുവരും തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ്.

കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഭവം. രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്ന് താമസിക്കുന്ന വീടിന്റെ ടെറസിന്റെ മുകളിൽനിന്ന് അനിൽകുമാറിനെ ഷാജു തള്ളി താഴെയിട്ടു. ശേഷം താഴെ വീണ അനിൽകുമാറിനെ ഷാജു കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *