മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്, അറസ്റ്റ് ചെയ്യാൻ നീക്കം

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാൽ, പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവൻ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *