ദുബായ്: ഓട്ടിസം ബാധിച്ച 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശി വിചാരണ നേരിടണം. കേസില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ സ്വദേശിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വസ്ത്രം മാറാന്‍ സഹായിച്ചതിന് തൊട്ടുപിന്നാലെ മുത്തശ്ശി കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ദുബായ് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ താന്‍ വീടിന് പുറത്തായിരുന്നെന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയപ്പോള്‍ മകള്‍ അനങ്ങാതെ കിടക്കുന്നതാണ് കണ്ടതെന്നും ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചതായി പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്ഥിരീകരിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു.കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ വ്യക്തമായ പാടുകള്‍ കണ്ടതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ അവസാനമായി ജീവനോടെ കണ്ടത് കുട്ടിയുടെ മുത്തശ്ശിയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.