ആയുഷ്മാൻ ഭാരത്; 5 ലക്ഷത്തിന്റെ കാർഡ് നിങ്ങൾക്കും ലഭിക്കുമോ? ഓൺലൈനിലൂടെ അർഹതയുണ്ടോ എന്നറിയാം

കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PMJAY) പദ്ധതിക്ക് കീഴിലാണ് ഇതിന് തുടക്കം കുറിച്ചത്. രാജ്യത്തെ ദരിദ്ര-പിന്നാക്ക വിഭാഗങ്ങളിലുൾപ്പെടെയുള്ള 50 കോടി ആളുകൾക്ക് നൽകുന്ന ദേശീയ ആരോഗ്യ ഇൻഷുറൻസ് സ്കീമാണിത്. സംഘടിത വിഭാഗത്തിൽ ഉൾപ്പെട്ട നികുതി അടയ്ക്കുന്നവർ, പി.എഫ് വിഹിതം നൽകുന്നവർ തുടങ്ങിയവർക്കൊന്നും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. നിങ്ങൾക്ക് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ നേട്ടം ലഭിക്കുമോ എന്നറിയാൻ വീട്ടിലിരുന്നു കൊണ്ടു തന്നെ സാധിക്കും. അതിനുള്ള സ്റ്റെപ്പുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ ഈ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകും. കുടുംബത്തിലെ ആർക്കു വേണമെങ്കിലും പ്രയോജനപ്പെടുത്താവുന്ന 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ഹെൽത്ത് ഇൻഷുറൻസാണിത്.

എന്തൊക്കെയാണ് നേട്ടങ്ങൾ?1. ദരിദ്ര-പിന്നാക്ക വിഭാഗങ്ങളിലുൾപ്പെട്ടിരിക്കുന്നവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ2. ഒരു കുടുംബത്തിന് ഒരു വർഷം 5 ലക്ഷം രൂപയുടെ കവറേജ്3. ഹോസ്പിറ്റൽ അഡ്മിഷനുമായി ബന്ധപ്പെട്ട് ക്യാഷ്ലെസ് ട്രീറ്റ്മെന്റ് സൗകര്യം4. 1300ൽ അധികം രോഗങ്ങൾക്ക് ചികിത്സ5. പ്രീ-ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ്-ഹോസ്പിറ്റളൈസേഷൻ ചിലവുകൾ ഈ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്നു6. കമ്പ്യൂട്ടർ, മൊബൈൽ എന്നിവയിലൂടെ ലളിതമായി ആയുഷ്‍മാൻ കാർഡ് ലഭിക്കും.

ഔദ്യോഗിക വെബ്സൈറ്റായ https://beneficiary.nha.gov.in/ സന്ദർശിക്കുകബെനഫിഷ്യറി ലോഗിൻ ചെയ്യുകക്യാപ്ച കോഡ്, മൊബൈൽ നമ്പർ എന്നിവ നൽകുകഒ.ടി.പി എന്റർ ചെയ്ത ശേഷം വീണ്ടും ക്യാപ്ച കോഡ് നൽകുകതുടർന്ന് പുതിയ ഒരു സ്കീൻ ഓപ്പൺ ചെയ്യപ്പെടും. ഇതിൽ PMJAY തെരഞ്ഞെടുക്കുക. തുടർന്ന് ബോക്സ് ഉപയോഗിച്ച് സംസ്ഥാനം, സബ് സ്കീം, ജില്ല എന്നിവ തെരഞ്ഞെടുക്കുകഒടുവിലത്തെ ബോക്സിൽ ആധാർ നമ്പർ, ഫാമിലി ഐ.ഡി, PMJAY ഐ.ഡി എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കുകആധാർ നമ്പറാണ് തെരഞ്ഞെടുത്തതെങ്കിൽ ആ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകുകഇതോടെ നിങ്ങളുടെ പേര്, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാകുംആയുഷ്മാൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് തങ്ങളുടെ പേര് e-KYC status ൽ ‘Unidentified’ എന്ന് കാണാംഇങ്ങനെ വന്നാൽ താഴത്തെ കോളത്തിൽ ഒരു കാർഡ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ – ‘ആക്ഷൻ കോളം’ തെരഞ്ഞെടുക്കുകതുടർന്ന് മെംബർ ആധാർ കാർഡിന്റെ അവസാന നാലക്കം കാണാൻ സാധിക്കുംഇവിടെ വ്യവസ്ഥകൾ വായിച്ച് സമ്മതം നൽകേണ്ടതാണ്തുടർന്ന് e-KYC നടപടിക്രമങ്ങൾ പൂർത്തീകരിക്കാംആയുഷ്മാൻ മൊബൈൽ ആപ്പ് ഉപയോഗിച്ചും കാർഡ് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *