35 വർഷം തുടർച്ചയായി സന്നിധാനത്തെത്തി ദർശനം നടത്തി നടൻ സന്തോഷ് കീഴാറ്റൂർ. ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ പ്രതികളായവർക്ക് അയ്യപ്പൻ ശിക്ഷ നൽകിത്തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.’വിവാദങ്ങൾ ഭക്തരെ ബാധിക്കുന്നതല്ല. അത് ചെയ്തവർ, അതാരായാലും അതിന് കൂട്ടുനിന്നവർ ശിക്ഷിക്കപ്പെടണം. ചെറിയൊരു സാമ്പത്തികം പ്രതീക്ഷിച്ചാണല്ലോ ഇതൊക്കെ ചെയ്തത്. അതുകൊണ്ട് എന്താണ് അവർക്ക് ചെയ്യാൻ പറ്റുക. ഇതൊന്നും ഭക്തരെ ബാധിക്കുന്നില്ല എന്നത് തെളിയിക്കുന്നതാണ് ശബരിമലയിലെ ഭക്തജനക്കൂട്ടം’, സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സ്വർണ്ണക്കൊള്ളയിൽ പ്രതികളായവർക്ക് അയ്യപ്പൻ ശിക്ഷ നൽകിത്തുടങ്ങി, വിവാദം ഭക്തരെ ബാധിക്കില്ല- സന്തോഷ് കീഴാറ്റൂർ
