വിലക്ക് നീങ്ങി; റബാഡ ഇന്ന് മുംബൈക്കെതിരെ കളിക്കും

ലഹരി ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതോടെ ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കാഗിസോ റബാഡ ഇന്ത്യയിലേക്ക് തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടർന്നാണ് ഗുജറാത്ത് ടൈറ്റൻസ് താരമായ റബാഡ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി തിരിച്ചെത്തിയത്.

അതേസമയം ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരം മുതൽ റബാഡ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കും. നിരോധിത ഉൽപന്നം ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലിക വിലക്ക് വന്നതിനാലാണ് താൻ ഐപിഎൽ സീസണിൽ നിന്നു പിൻമാറിയതെന്ന് റബാഡ വെളിപ്പെടുത്തിയിരുന്നു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് കാഗിസോ റബാഡ വിലക്കിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ താരം ഖേദ പ്രകടനവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *