കേരള സ്റ്റോറി’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. ‘എമ്പുരാൻ’ സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ എന്നും ഒരു സിനിമയെ പേടിക്കേണ്ടതില്ലെന്നും പണ്ഡിറ്റ് പറയുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിക്കുന്ന രംഗത്തെയും പണ്ഡിറ്റ് ന്യായീകരിച്ചു. ചിത്രത്തില്‍ ബീഫ് തിന്നുന്നതായി കാണിക്കുന്നത് മലയാളി പെണ്‍കുട്ടിയെ അല്ലെന്നും ഇതു മധ്യപ്രദേശിൽ നടന്ന ഒറിജിനൽ യഥാർഥ സംഭവമാണെന്നും അദ്ദേഹം പറയുന്നു.
കേരള സ്റ്റോറി’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. ‘എമ്പുരാൻ’ സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ എന്നും ഒരു സിനിമയെ പേടിക്കേണ്ടതില്ലെന്നും പണ്ഡിറ്റ് പറയുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിക്കുന്ന രംഗത്തെയും പണ്ഡിറ്റ് ന്യായീകരിച്ചു. ചിത്രത്തില്‍ ബീഫ് തിന്നുന്നതായി കാണിക്കുന്നത് മലയാളി പെണ്‍കുട്ടിയെ അല്ലെന്നും ഇതു മധ്യപ്രദേശിൽ നടന്ന ഒറിജിനൽ യഥാർഥ സംഭവമാണെന്നും അദ്ദേഹം പറയുന്നു.സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:
‘‘ഇപ്പോൾ ഇന്ത്യയിലെ സിനിമ ആരാധകർ മുഴുവൻ ചർച്ച ചെയ്യുന്ന വിഷയം, വൻ വിജയമായ ദേശീയ അവാർഡ് ജേതാവ് സുധീപ്തോ സെൻ ജി സംവിധാനം ചെയ്ത ‘കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ ആണല്ലോ. വെറും ഒറ്റ ദിവസം കൊണ്ട് 1 കോടി 61 ലക്ഷത്തിൽ കൂടുതൽ കാഴ്ചക്കാരെ നേടി യൂട്യൂബ് ട്രെൻഡിൽ ഒന്നാമത് എത്തിയെങ്കിലും ഈ ട്രെയിലർ കേരളത്തിൽ ചിലർ വിവാദം ആക്കിയിട്ടുണ്ടേ..ഞാൻ മനസ്സിലാക്കിയ വസ്തുതകൾ
അതിന്റെ തീം ലവ് ജിഹാദ് ആണെന്നും അങ്ങനെ ഒന്ന് കേരളത്തിൽ ഇല്ലെന്നും ചിലർ പറയുന്നു. അത് ശരിയാകാം.. പക്ഷേ “എമ്പുരാൻ ” സിനിമ ഇറങ്ങിയപ്പോൾ നമ്മൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകൻ സുധീപ്തോ സെൻ ജിക്കും ഇല്ലേ? അവർ അവരുടെ പൈസയ്ക്ക് അവർക്കു ശരിയെന്നു തോന്നുന്നത് എടുക്കുന്നു. അത് നമ്മുക്ക് കാണാം.. കാണാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെല്ലോ. ഒരു സിനിമയെ നമ്മൾ പേടിക്കേണ്ട കാര്യമില്ലഈ രണ്ടാം ഭാഗത്തിൽ ട്രെയിലറിൽ കാണിക്കുന്ന ഒരു രംഗമാണ് കേരളത്തിൽ ചിലർ വിവാദം ആക്കിയത്. അതിൽ ഒരു യുവതിയെ നിർബന്ധപൂർവം ബീഫ് കഴിപ്പിക്കുന്ന രംഗമുണ്ട് . അത് ശരിയല്ല എന്ന് ചിന്തിക്കുന്നവർ അറിയാൻ. ഈ വാർത്ത വായിക്കുക.ഇത് ശരിക്കും മധ്യപ്രദേശിൽ സംഭവിച്ച കാര്യമാണ്. ആ യുവതി ഭർത്താവിന് എതിരെ പൊലീസ് കേസ് കൊടുത്തിരുന്നു. അല്ലാതെ എഴുത്തുകാരന്റെ ഭാവന സൃഷ്ട്ടി അല്ല. പൊളിറ്റിക്കൽ കറക്ട്നെസ് ഇനി നിങ്ങൾ ആണ് ചിന്തിക്കേണ്ടത്..
ഇനി ട്രെയിലർ നോക്കി മലയാളി പെൺകുട്ടി എന്തുകൊണ്ട് മലയാളം പറയുന്നില്ല. ഹിന്ദി എന്തിനു പറഞ്ഞു എന്നതിനുള്ള ഉത്തരം.. ട്രെയിലറിൽ ആദ്യമേ മധ്യപ്രദേശ് എന്ന് കാണിക്കുന്നുണ്ട്.. “കേരള സ്റ്റോറി ഗോസ് ബിയോണ്ട്..” എന്നാൽ കേരള സ്റ്റോറി, കേരളത്തിന് അപ്പുറം സംഭവിക്കുന്ന കഥ എന്നാണ് അർത്ഥം. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അത് പോലെ നടക്കുന്നു എന്നാവാം ഉദ്ദേശിച്ചത്. അല്ലാതെ ബീഫ് തീറ്റിച്ച കഥ കേരളത്തിൽ നടന്നു എന്നല്ല, മധ്യപ്രദേശിൽ നടന്ന ഒറിജിനൽ സംഭവം വച്ചു പ്രചോദനം ആയി സിനിമ ആക്കിയതാകാം
ഇത്രയും കാര്യങ്ങൾ പുറമെ നിന്നും നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കിയത് ആണ്. 100 ശതമാനം സത്യമാണെന്നോ, അവർ കഥയിൽ പറഞ്ഞതൊക്കെ പൊളിറ്റിക്കൽ കറക്ട്നെസ് ആണെന്നോ ഞാൻ പറയുന്നില്ല. അങ്ങനെ നോക്കിയാൽ മലയാളത്തിൽ ഇറങ്ങുന്ന പല സിനിമയും പ്രൊപ്പഗാണ്ട സിനിമ അല്ലേ? പല സിനിമകളിലും കറുപ്പ് ഉടുത്ത വില്ലൻ, സവർണ്ണനായ വില്ലൻ …, കാണിക്കുന്നു.
ചിലരുടെ മതം, ചിലരുടെ രാഷ്ട്രീയം ഒക്കെ അവരുടെ പൈസയ്ക്ക് സിനിമ എടുത്ത് നാട്ടുകാരെ കാണിക്കുന്നു. അത് നിങ്ങൾക്ക് വേണമെങ്കിൽ കാണാം.. അതു നിങ്ങളുടെ മാത്രം തീരുമാനമാണ്..ബാക്കി ഈ സിനിമ തിയറ്റർ നിന്നും കണ്ടു നമ്മൾ വിലയിരുത്തുക.സിനിമയെ ഒരിക്കലും പേടിക്കേണ്ടതില്ല. സിനിമയിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് മലയാള സംവിധായകാർക്ക് ഉള്ളത് പോലെ ഹിന്ദി സംവിധായകർക്കും ഉണ്ട്. സിനിമയെ സിനിമയായി കാണുക. വിവാദം ഇതോടെ അവസാനിപ്പിക്കുക.പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല.അതേ സമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2’ നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
