ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ബെനാമി ഇടപാട് എന്നായിരുന്നു പരാതി.
ബെനാമി ഇടപാട് പരാതി; പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്
