ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു

രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു.അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് കേരളത്തില്‍ ശക്തമായി തുടരുന്നുണ്ട്. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ലേബർ കോഡുകൾ പിൻവലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർ​ഘദൂര യാത്രക്കാരെ ബാധിച്ചു. വിവിധയിടങ്ങളിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ തടയുന്ന സാഹചര്യം ഉണ്ടായി.

എന്നാൽ പ്രധാന നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ പണി മുടക്ക് അനുകൂലികള്‍ പ്രകടനം നടത്തി. ബസ് സര്‍വീസുകളെ ഭാഗികമായി ബാധിച്ചു. ബിഹാറില്‍ ട്രെയിനുകള്‍ തടയുന്ന സമരമാണ് പണിമുടക്ക് അനുകൂലികള്‍ പ്രധാനമായും നടത്തി വരുന്നത്. ചിലയിടത്ത് റോഡുകളിലെ വാഹനങ്ങളും തടയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *