കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് സർക്കാരുകളും പാർട്ടികളും രാജ്യത്തെ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളോട് കാട്ടിയ വഞ്ച തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എറണാകുളത്ത് നടന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി മുൻ അദ്ധ്യക്ഷൻകൂടിയായ കെ. സുരേന്ദ്രൻ. പ്രസംഗത്തിൽനിന്ന്>”മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ മണ്ഡലത്തിൽ നൂറുകണക്കിന് വീടുകളുണട് ഇനിയും വൈദ്യുതി ഇല്ലാത്തതായി. ഞാൻ കാണിച്ചുതരാം നൂറുകണക്കിന് വീടുകൾ ഓലമേഞ്ഞതും ടാർപോളിൻ കെട്ടിയതുമായവ. കേരളം രണ്ടുതവണ സമ്പൂർണ്ണ വൈദ്യുതിവൽകൃത ഭവനങ്ങൾ എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സംസ്ഥാനമാണ്. പട്ടികജാതി-വർഗ്ഗക്കാർക്ക് ഇന്നും സ്വന്തമായി വീടും വീടുവെക്കാൻ ഭൂമിയും ഇല്ലാത്തതാണ് നമ്മുടെ സ്ഥിതി.
പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചന തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
