കോഴിക്കോട് താമസിക്കുന്ന 104 പാക് പൗരൻമാരെ പുറത്താക്കണം; ആവശ്യവുമായി ബിജെപി, പൊലീസിന് പരാതി നൽകും

കോഴിക്കോട് താമസിക്കുന്ന പാകിസ്താൻ പൗരന്മാരെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി. വിഷയത്തിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകും. ഇത് സംബന്ധിച്ച് സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നുവെന്നും ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാനം പാലിക്കുന്നില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.

പാക് പൗരൻമാരെ ഒറ്റപ്പെടുത്തണം. ജില്ലാ ഭരണകൂടം ചുമതല നിർവേറ്റുന്നില്ല എന്നു ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു.

കലക്ടർക്ക് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചിട്ടുണ്ട്. കലക്ടർക് ഇതിൽ പ്രത്യേക താൽപ്പര്യം ഉണ്ട് എന്ന് വിചാരിക്കുന്നില്ല പകരം സർക്കാരിൻ്റെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്. ഇതിലൂടെ സർക്കാർ എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് താമസിക്കുന്ന 104 പാക്ക് പൗരൻമാർ എവിടെയാണെന്നോ . അവർക്ക് ഒളിച്ച് താമസിക്കാൻ ആരാണ് അവസരം ഒരുക്കുന്നതെന്നോ കേരളം സ്വീകരിക്കുന്ന രാജ്യദ്രേഹ സമീപനമെന്നും എം ടി രമേശ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *