വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ ബിജെപി ഹാട്രിക് വിജയം നേടി ഭരണം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആസാമില്‍ ചരിത്രപരമായ വിജയം നേടുന്നതിന് എല്ലാ പോളിങ് ബൂത്തുകളിലും 50% വോട്ടുകള്‍ നേടണമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഗുവാഹത്തിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയ സുരക്ഷയും വികസനവുമുള്‍പ്പെടെ ചൂണ്ടിക്കാട്ടി ബിജെപി വ്യക്തമായ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാമിലേക്ക് നടത്തിയ 38 സന്ദര്‍ശനങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള സമര്‍പ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സംസാരിച്ച നിതിന്‍, ആസാമിന് അപ്പുറം ബംഗാളിലും കേരളത്തിലും ഈ പ്രചാരണം പ്രതിധ്വനിച്ചുവെന്ന് ചൂണ്ടിക്കാട്ടി.
ആസാമില്‍ ബിജെപി ഹാട്രിക് വിജയം നേടും: നിതിന്‍ നബിന്‍
