ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം

ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം. തെലങ്കാനയിൽ ആണ് സംഭവം. അപകടത്തിൽ പത്തു മരണം.14 തൊഴിലാളികൾക്കു പരുക്കേറ്റു.സങ്കറെഡ്ഡി ജില്ലയിൽ പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്.കെട്ടിടം പൂർണമായും അഗ്നിക്കിരയായി എന്നാണു വിവരം. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. പതിനൊന്നോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.

സ്ഫോടനമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ 35 തൊഴിലാളികളുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഗ്നിക്കിരയായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണു വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരിലേറെയും.

Leave a Reply

Your email address will not be published. Required fields are marked *