ബ്ലൂടൂത്ത് ഹെഡ്ഫോൺ അത്ര സേഫല്ല, പഴയതു പൊടി തട്ടിയെടുത്തോളൂ

ഇപ്പോഴും വയർഡ് ഹെഡ്ഫോൺസ് ഉപയോഗിക്കുന്നവരെ കാണുമ്പോൾ ചുറ്റുമുള്ളവർ ഒന്നു പുച്ഛിച്ചു നോക്കും. ലോകം വികസിച്ചതൊന്നും ഇവർ അറിഞ്ഞില്ലേ എന്നതാണ് നോട്ടത്തിൻ്റെ അർഥം. വില കൂടിയതും സൗകര്യപ്രദവുമായ ബ്ലൂടൂത്ത് ഫെഡ്ഫോൺസ് നമ്മുടെ മനം കവരുക സ്വഭാവികമാണ്. എന്നാൽ വയർഡ് ഹെഡ്ഫോൺസ് ഉപയോഗിക്കുന്നവർ അപ്ഡേറ്റഡ് അല്ലെന്ന് കരുതരുത്. യഥാർഥത്തിൽ അവരാണ് സ്മാർട്ടായി ജീവിക്കുന്നവർ.വയർഡ് ഹെഡ്ഫോൺസും വയർലെസ് ഹെഡ്ഫോൺസും
വയർലെസ് ഹെഡ്സെറ്റ് ഉപയോ​ഗിക്കുമ്പോൾ നമ്മുടെ ചെവിയിലേക്ക് ശബ്ദം എത്തുന്നത് ബ്ലൂടൂത്ത് വഴിയാണ്. ഇത് ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡ് റെഡിയേഷൻ ( Electromagnetic Field Radiation – EMF) ഉണ്ടാക്കുന്നു. അത് നമ്മുടെ തലച്ചോറിന് അത്ര സുരക്ഷിതമല്ല. പതിവായി ബ്ലൂടൂത്ത് ഹെഡ്ഫോൺസ് ഉപയോഗിക്കുമ്പോൾ തലയ്ക്ക് കനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തോന്നുന്നതിന് പിന്നിലെ കാരണം അതാണ്. എന്നാൽ വയർഡ് ഹെസ്ഫോൺസിന് ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ല. കാരണം അവയിലൂടെ ശബ്ദം നേരിട്ടെത്തുന്നു.ഇയർബഡ്സ് ഉപയോഗിച്ച ശേഷം നമ്മൾ ഒരു കേസിലാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത്. എന്നാൽ അത് ഒരു ബാക്ടീരിയയുടെ ഹബ് ആയിരിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇവ ചെവിയിൽ നിന്ന് ഊരി നേരിട്ട് കേസിലേക്ക് വയ്ക്കുകയാണ് ചെയ്യുന്നത്, ഇതിൽ രോഗാണുക്കളും ഈർപ്പവും പൊടിപടലങ്ങളും ഉണ്ടാകാം. ഇത് ബാക്ടീരിയ വളർച്ച വർധിപ്പിക്കുന്നു. എന്നാൽ വയർഡ് ഹെഡ്ഫോണിൽ ഈ സാധ്യത ബ്ലൂടൂത്ത് ഹെഡ്ഫോൺസിനെ അപേക്ഷിച്ചു കുറവായിക്കും.മറ്റൊന്ന്, ബ്ലൂടൂത്ത് അല്ലെങ്കിൽ വയർലെസ് ഹെഡ്ഫോൺസ് ചാർജ് ചെയ്തു ഉപയോഗിക്കുന്നതാണ് മിക്കവാറും. ചാർജ് തീർന്നാൽ അവ ഉപയോഗിക്കാൻ കഴിയില്ല. യാത്രകൾ പോലുള്ള സാഹചര്യങ്ങളിൽ ഇത് പലപ്പോഴും അസൗകര്യമാകും. മാത്രമല്ല, ഇതിൽ ഉപയോഗിക്കുന്ന ലിഥിയം ബാക്ടറികൾ അപൂർവം അവസരങ്ങളിൽ ചൂടാകാനും പൊട്ടിത്തെറിക്കാനും കാരണമാകും. എന്നാൽ വയർഡ് ഹെഡ്ഫോൺസ് ചർജ് ചെയ്യേണ്ടതതിനാൽ ആ പ്രശ്നമേ ഉദിക്കുന്നില്ല.

ശബ്ദത്തിൻ്റെ ക്ലാരിറ്റിയുടെയും ഗെയിം കളിക്കുമ്പോഴും വയർഡ് ഹെർഫോൺസ് ആണ് കൂടുതൽ ഫലപ്രദം. ബ്ലൂടൂത്ത് ഹെഡ്ഫോൺസ് തടസങ്ങൾ ഉണ്ടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *