മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. ഇതെ തുടർന്ന് 20 വയസുള്ള ജോജോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തള്ളിയിട്ടെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി പറഞ്ഞു. ഇന്ന് വൈകിട്ട് 6.20 മുതലാണ് വീടിനു സമീപത്ത് നിന്ന് സ്വർണ്ണപള്ള പാടശേഖരത്തിന് അടുത്തുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നും കുട്ടിയെ കാണാതായത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *