ബ്രസീൽ – ഭാരതം മഹാ ഡീലിലേക്ക് രഹസ്യ ലക്ഷ്യം പുറത്ത്

ലോക ഭൂപടം ഒന്ന് കണ്ണിമയ്ക്കാതെ നോക്കൂ. ഒരു വശത്ത് ലാറ്റിൻ അമേരിക്കയിലെ കരുത്തനായ ബീഭീമൻ ബ്രസീൽ. മറുവശത്ത് ലോകത്തിന്റെ സാമ്പത്തിക എഞ്ചിനായി കുതിക്കുന്ന നമ്മുടെ ഭാരതം. ഈ രണ്ട് ശക്തികൾ കൈകോർത്താൽ ലോകം വിറയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ?
ഇന്ന് ദൽഹിയിലെ പാലം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത് വെറുമൊരു വിദേശ നേതാവല്ല. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ്. കൂടെയുള്ളത് 14 മന്ത്രിമാരും, ലോകം ഭരിക്കുന്ന 260 വമ്പൻ കമ്പനികളുടെ സിഇഒമാരും! ചരിത്രത്തിലെ ഏറ്റവും വലിയ ബ്രസീലിയൻ പ്രതിനിധി സംഘമാണ് മോദിയുടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ബ്രസീൽ എന്ന ലാറ്റിൻ അമേരിക്കൻ ഭീമൻ അമേരിക്കയെയും ചൈനയെയും വിട്ട് ഇന്ത്യയെ ഇത്രയധികം വിശ്വസിക്കുന്നത്? എന്താണ് മോദിയും ലുലയും ചേർന്ന് തയ്യാറാക്കിയ ആ രഹസ്യ മാസ്റ്റർ പ്ലാൻ? സ്പേസ്, ഡിഫൻസ്, എഐ… ഈ മേഖലകളിൽ ഇന്ത്യയും ബ്രസീലും ചേർന്ന് നടത്താൻ പോകുന്ന ആഗോള വിപ്ലവം എന്താണ്? ന്യൂയോർക്കിനെയും ബീജിംഗിനെയും ഒരുപോലെ ഞെട്ടിച്ച ഈ മഹാസഖ്യത്തിന്റെ ഉള്ളറകളിലേക്ക് നമുക്ക് പോകാം.

നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ലുലയും തമ്മിലുള്ള ആത്മബന്ധമാണ്. ഇത് വെറുമൊരു രാഷ്ട്രീയ ബന്ധമല്ല. 2025 ജൂലൈയിൽ ബ്രസീലിയയിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പുതിയ സൗഹൃദഗാഥ. കഴിഞ്ഞ 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു അത്. അവിടെ വിതച്ച വിത്താണ് ഇപ്പോൾ ദൽഹിയിൽ വിളവെടുക്കാൻ പോകുന്നത്.

ഇത് ലുലയുടെ ആറാമത്തെ ഇന്ത്യ സന്ദർശനമാണ്. പക്ഷേ, ഇത്തവണത്തെ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ബ്രസീലാകട്ടെ ലാറ്റിൻ അമേരിക്കയിലെ കിരീടം വെക്കാത്ത രാജാവാണ്. ഗ്ലോബൽ സൗത്ത് (Global South) അഥവാ വികസ്വര രാജ്യങ്ങളുടെ അനിഷേധ്യ നേതാവായി നരേന്ദ്ര മോദി മാറുമ്പോൾ, അതിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് ലുലയാണ്. പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെ നോക്കുന്ന ഒരു ‘ബ്രോമാൻസ്’ ആണ് ഇവിടെ നടക്കുന്നത്. ഇനി നമുക്ക് ചില ഞെട്ടിക്കുന്ന കണക്കുകൾ പരിശോധിക്കാം. 2024-ൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാരം 12.20 ബില്യൺ ഡോളറായിരുന്നു. എന്നാൽ വെറും ഒരു വർഷം കൊണ്ട്, അതായത് 2025-ൽ ഇത് 15.21 ബില്യൺ ഡോളറായി ഉയർന്നു. കൃത്യം 25 ശതമാനം വർദ്ധനവ്! ഇത് ലോകത്തിലെ മറ്റൊരു രാജ്യങ്ങൾ തമ്മിലും ഇത്ര വേഗത്തിൽ സംഭവിച്ചിട്ടില്ല. ബ്രസീൽ ഇപ്പോൾ ഇന്ത്യയെ കാണുന്നത് വെറുമൊരു വിപണിയായല്ല, മറിച്ച് തങ്ങളുടെ നിലനിൽപ്പിന്റെ നട്ടെല്ലായാണ്. ദശകങ്ങളായി അമേരിക്കയെയും ചൈനയെയും അമിതമായി ആശ്രയിച്ച ബ്രസീൽ ഇപ്പോൾ ആ കെണിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണ്. അതിന് അവർ കണ്ടെത്തിയ ഒരേയൊരു രക്ഷാകവചം ഭാരതമാണ്.

ഇതിന്റെ ഭാഗമായി ബ്രസീലിയൻ ട്രേഡ് ഏജൻസിയായ ‘അപെക്സ് ബ്രസീൽ’ (ApexBrasil) ദൽഹിയിൽ ഒരു ഓഫീസ് തുറക്കുകയാണ്. കഴിഞ്ഞ വർഷം വരെ ബ്രസീലിന്റെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്ന ഇന്ത്യ, ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഈ സന്ദർശനം കഴിയുന്നതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. ചൈനയുടെ വിപണിക്ക് ഇന്ത്യ നൽകുന്ന കനത്ത തിരിച്ചടിയാണിത്.”
“ഈ യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ദൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി’യാണ്. ലോകം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പിന്നാലെയാണ്. ഈ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ കണ്ട് ലുല അത്ഭുതപ്പെട്ടിരിക്കുകയാണ്.

ഡിജിറ്റൽ ഇന്ത്യയും യുപിഐയും (UPI) പോലുള്ള വിപ്ലവകരമായ സാങ്കേതിക വിദ്യകൾ ബ്രസീലിലേക്ക് എത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയായ സാങ്കേതികവിദ്യകളെ വെല്ലുവിളിക്കാൻ ഇന്ത്യയും ബ്രസീലും ഒരുമിച്ചു നിൽക്കും. ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടിയത് ബ്രസീലിന് വലിയൊരു പ്രചോദനമാണ്. ലുലയുടെ ഉപദേഷ്ടാവ് സെൽസോ അമോറിം പറഞ്ഞത് ശ്രദ്ധിക്കൂ: ‘സമ്പന്ന രാജ്യങ്ങളുടെ ടെക്നോളജി ഇല്ലാതെ തന്നെ വിസ്മയങ്ങൾ കാണിക്കാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു’. ഈ വാക്കുകളിൽ തന്നെയുണ്ട് ഇന്ത്യയുടെ വളർച്ചയോടുള്ള ബ്രസീലിന്റെ ആദരവ്.” ഇനി പറയാൻ പോകുന്നത് പ്രതിരോധ മേഖലയിലെ ഒരു വലിയ ഗെയിം ചേഞ്ചറിനെക്കുറിച്ചാണ്. ബ്രസീലിയൻ വിമാന നിർമ്മാണ കമ്പനിയായ എംബ്രയർ (Embraer) ഇന്ത്യൻ വിപണിയിലേക്ക് നേരിട്ട് വരികയാണ്. വെറും വില്പനക്കാരനായല്ല, മറിച്ച് ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കാനാണ് അവരുടെ പ്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *