ചാറ്റ് ജി പി ടി യെ വിശ്വസിക്കാന്‍ കൊള്ളുമോ?

ചാറ്റ് ജി പി ടി യെ വിശ്വസിക്കാന്‍ കൊള്ളുമോ?സംഭവിക്കാം, സംഭവിക്കാതിരിക്കാം, കാരണം അടിസ്ഥാനപരമായി ഇത് ഒരു നിര്‍മിതബുദ്ധി അല്ലെങ്കിൽ എ.ഐ ആണ്. അതുകൊണ്ട് തന്നെ തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും മാതൃകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍.അതേസമയം ചാറ്റ് ജിപിടിയില്‍ ആളുകള്‍ ഇത്രയധികം വിശ്വാസം അര്‍പ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ തന്നെ ചാറ്റ് ജിപിടിയെ അമിതമായി ആരും വിശ്വസിക്കരുത്. ജനങ്ങള്‍ക്ക് ചാറ്റ് ജിപിടിയില്‍ വളരെ ഉയര്‍ന്ന തോതിലുള്ള വിശ്വാസമുണ്ട്. പക്ഷെ എ.ഐ കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ സാധ്യതയുണ്ട്. അമിതമായി വിശ്വസിക്കാന്‍ പാടില്ലാത്ത ഒരു സാങ്കേതികവിദ്യയായിരിക്കണം അതെന്നും ഓപ്പണ്‍ എഐയുടെ സ്വന്തം ഉത്പന്നമായ ചാറ്റ് ജിപിടിയെക്കുറിച്ച് കമ്പനി സിഇഒ പറഞ്ഞു. ഓപ്പണ്‍ എ.ഐയുടെ ഔദ്യോഗിക പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *