കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?
ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ ആ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്.ഇനി തുടർച്ചയായുള്ള ഉപയോഗമാണെങ്കിൽ 60/60 നിയമം പാലിക്കണം.അതെന്താണെന്നു അല്ലെ ? പറഞ്ഞു തരാം. അതായത് 60 ശതമാനം മാത്രം ശബ്ദത്തിൽ 60 മിനിറ്റ് നേരം മാത്രം ഉപകരണം ഉപയോഗിക്കുക.കൂടാതെ ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചിലർ അടുത്തിരിക്കുന്നവർക്ക് പോലും കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ എയർഫോണിൽ പാട്ടു വെക്കുന്നത് കണ്ടിട്ടില്ലേ? അങ്ങനെ ചെയ്യാതിരിക്കുക. പിന്നെ ശ്രദ്ധിക്കേണ്ടത് 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. കൃത്യമായി കേൾവി പരിശോധനകൾ നടത്തുക എന്നതൊക്കെയാണ് കേൾവിയെ സംരക്ഷിക്കാനായി ചെയ്യേണ്ടത്.
കേൾവിയെ എങ്ങനെ സംരക്ഷിക്കാമെന്നു പറഞ്ഞു തരട്ടെ ?
