ബംഗ്ലാദേശില്‍ നരനായാട്ട് തുടരുന്നു; ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്തു കൊന്നു.

ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കിയ ശേഷം നിര്‍ബന്ധിച്ച് വിഷം കൊടുത്തു കൊന്നു. സുനാംഗഞ്ച് ജില്ലയിലെ ഭംഗാദോഹോര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജോയ് മഹാപത്രോ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.ഇസ്ലാമിസ്റ്റ് ഭീകരര്‍ ജോയിയെ വീടിന് സമീപത്തെ കടയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നിര്‍ബന്ധിച്ച് വിഷം വായില്‍ ഒഴിച്ചു നല്‍കിയത്. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍തന്നെ സമീപവാസികള്‍ സില്‍ഹറ്റ് എംഎജി ഉസ്മാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്അതേസമയം, അമീറുള്‍ ഇസ്ലാം എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ഇയാള്‍ തന്നെയാണ് ജോയിക്ക് വിഷം കൊടുത്തതെന്ന് കുടുംബം ആരോപി
ച്ചു. ഇത് ഇസ്ലാമിസ്റ്റ് ഭീകരര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *