ഓപ്പൺഎഐ അതിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളായ ജിപിടി-4.1, ജിപിടി-4.1 മിനി എന്നിവ അവതരിപ്പിച്ചു.
ചാറ്റ്ജിപിടി പ്ലാറ്റ്ഫോമിൽ ഈ മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. സൗജന്യ ഉപയോക്താക്കൾക്കും സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്കും ഇവയെ പ്രയോജനപ്പെടുത്താം.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം പ്ലാനുകൾ സബ്സ്ക്രൈബുചെയ്യുന്നവർക്ക് ജിപിടി-4.1 മോഡൽ ഇപ്പോൾ ലഭ്യമാണ്.കുട്ടാതെ, സൗജന്യ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ ഉൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും ജിപിടി-4.1 മിനി ആക്സസ് ചെയ്യാൻ കഴിയും.
നിലവിലുണ്ടായിരുന്ന GPT-4o മിനി മോഡലിനെ നീക്കം ചെയ്യുമെന്നും, പകരം മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന പുതിയ മോഡലുകൾക്ക് മുൻഗണന നൽകുമെന്നും ഓപ്പൺഎഐ സ്ഥിരീകരിച്ചിട്ടുണ്ട്.
GPT-4.1 പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡെവലപ്പർമാരെ ലക്ഷ്യമിട്ടാണ്. കോഡിംഗ്, ഡീബഗ്ഗിംഗ്, വെബ് ഡെവലപ്മെൻ്റ് എന്നി സാങ്കേതിക മേഖലകളിൽ ഇത് വേഗതയേറിയ പ്രതികരണ സമയവും മെച്ചപ്പെട്ട കഴിവുകളും നൽകുന്നു.