കോൺഗ്രസ്സിനെ ചതിച്ച് ചെന്നിത്തല

കേരള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയമാണ്. കോൺഗ്രസ് എന്ന പാർട്ടിയുടെ ഉള്ളിൽ എത്രത്തോളം അഴുക്കും ചതിയും ഒളിഞ്ഞിരിപ്പുണ്ട് എന്നറിയണമെങ്കിൽ ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്ന് വിശകലനം ചെയ്താൽ മതി. ഡൽഹിയിലെ എഐസിസി ഓഫീസിന്റെ മുറ്റത്ത് ഇപ്പോൾ പുകയുന്നത് ജനസേവനത്തിനുള്ള ചർച്ചകളല്ല, മറിച്ച് സ്വന്തം നേതാവിനെ പിന്നിൽ നിന്ന് കുത്തിയവർക്ക് എങ്ങനെ സീറ്റ് വാങ്ങി നൽകാം എന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളാണ്. രമേശ് ചെന്നിത്തലയുടെ പിടിവാശിയിൽ ചെങ്ങന്നൂർ മണ്ഡലം ഇന്ന് ഒരു രാഷ്ട്രീയ പരീക്ഷണശാലയായി മാറുകയാണ്. എന്താണ് സംഭവം എന്ന് നമുക്ക് ഒന്ന് നോകാം.
നമുക്കെല്ലാവർക്കും അറിയാം, സോളാർ വിവാദം കേരളത്തെ പിടിച്ചുലച്ചപ്പോൾ ഉമ്മൻചാണ്ടി എന്ന നേതാവിനെ തകർക്കാൻ ഇടതുപക്ഷം കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവർക്ക് വടി എറിഞ്ഞു കൊടുത്തത് ആരാണ്? അത് കോൺഗ്രസിനുള്ളിലെ തന്നെ ചില ‘വിഷപ്പാമ്പുകൾ’ ആയിരുന്നു.മല്ലേലിൽ ശ്രീധരൻ നായർ അന്ന് ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയപ്പോൾ കേരളം ഞെട്ടി. എന്നാൽ ആ ശ്രീധരൻ നായരുടെ പിന്നിൽ നിന്ന് ചരടുവലിച്ചത് ആരായിരുന്നു? അത് രമേശ് ചെന്നിത്തലയുടെ വലംകൈ ആയ ബി. ബാബുപ്രസാദ് ആയിരുന്നു! ശ്രീധരൻ നായരുടെ സ്വന്തം സഹോദരീപുത്രനായ ബാബുപ്രസാദ്, സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ നാണം കെടുത്താൻ അന്ന് നടത്തിയ നീക്കങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമാണ് .
ഇപ്പോൾ അതെ ബാബു പ്രസാ​​​ദിനെ സതാനാർത്തി ആക്കാൻ ശ്രമിക്കുകയാണ് രമേശ് ചെന്നിത്തല
ഓർത്തഡോക്സ് സഭയ്ക്ക് വലിയ സ്വാധീനമുള്ള ചെങ്ങന്നൂരിൽ, ഉമ്മൻചാണ്ടിയെ ചതിച്ച ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് ആ ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. അധികാരം കിട്ടാൻ സ്വന്തം പാർട്ടിയെയും നേതാവിനെയും ചതിക്കുന്ന ഇക്കൂട്ടർക്ക് നാടിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും? ഹരിപ്പാട് എംഎൽഎ ആയിരുന്ന സമയത്തും വൈദ്യുതി ബോർഡ് അംഗമായിരുന്നപ്പോഴും ബാബുപ്രസാദിനെതിരെ ഉയർന്ന ആരോപണങ്ങൾ ഇന്നും അന്തരീക്ഷത്തിലുണ്ട്. എന്നിട്ടും വീണ്ടും ഇദ്ദേഹത്തെ തന്നെ കൊണ്ടു വരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ചെന്നിത്തല സാറേ, ഒരു വശത്ത് ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വേട്ടയാടി എന്ന് പറഞ്ഞ് കരയും, മറുവശത്ത് അതേ ഉമ്മൻചാണ്ടിക്കെതിരെ പരാതി കൊടുക്കാൻ ഹെൽപ്പ് ചെയ്തവനെ സ്ഥാനാർത്ഥിയാക്കാൻ വാശിപിടിക്കും. ഇതിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് നിങ്ങൾ തന്നെ ഒന്ന് പറയാമോ ചെങ്ങന്നൂരിലെ പാവം കോൺഗ്രസ് പ്രവർത്തകർ പോലും ചോദിക്കുന്നുണ്ട്, “ഞങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുത്തവനാണോ ഞങ്ങളുടെ സ്ഥാനാർത്ഥി” എന്ന്. ആ പാവങ്ങളോട് ഉത്തരം പറയാൻ തനിക്ക് മടിയുണ്ടാവില്ലായിരിക്കും, കാരണം അധികാരം കിട്ടാൻ വേണ്ടി സ്വന്തം വീട് വരെ കത്തിക്കുന്ന ശൈലിയാണല്ലോ കോൺഗ്രസിന്റേത്.
ചെങ്ങന്നൂരിൽ മൂന്ന് പേരാണ് ലിസ്റ്റിലുള്ളത്. എബി കുര്യാക്കോസും ബിനു ചുള്ളിയുമൊക്കെ പാവം പ്രവർത്തകർക്കിടയിൽ ഓടി നടന്ന് പണിയെടുക്കുന്നവരാണ്. സർവ്വേയിലും അവർക്കാണ് മുൻതൂക്കം. പക്ഷേ നമ്മുടെ രമേശ് ചെന്നിത്തലയ്ക്ക് അതൊന്നും പോര. അദ്ദേഹത്തിന് തന്റെ സ്വന്തം ആളായ ബാബുപ്രസാദിനെ തന്നെ വേണം. ഈ ബാബുപ്രസാദ് ആരാണെന്ന് അറിയാമോ? സ്വന്തം പാർട്ടിക്കാരനായ മുഖ്യമന്ത്രിയെ പോലീസ് സ്റ്റേഷനിൽ കയറ്റാൻ അന്ന് ചരടുവലിച്ചവർക്ക് ഇന്ന് ചെങ്ങന്നൂരിൽ സീറ്റ് കൊടുക്കണമത്രേ. ഇതിനെയാണോ നിങ്ങൾ രാഷ്ട്രീയം എന്ന് വിളിക്കുന്നത്?
സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വേട്ടയാടി എന്ന് പറഞ്ഞ് ചാനലുകളിൽ വന്നിരുന്ന് കരയുന്ന ഈ കോൺഗ്രസ് നേതാക്കളെ സമ്മതിക്കണം. ഒരു വശത്ത് ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കും, മറുവശത്ത് അതേ ഉമ്മൻചാണ്ടിക്കെതിരെ പരാതി കൊടുക്കാൻ ഹെൽപ്പ് ചെയ്ത ബാബുപ്രസാദിനെ സ്ഥാനാർത്ഥിയാക്കാൻ വാശിപിടിക്കും. ഇതെന്ത് ഏർപ്പാടാണ്? വോട്ടർമാരെന്താ പൊട്ടന്മാരാണോ? സ്വന്തം അമ്മാവനെക്കൊണ്ട് മുഖ്യമന്ത്രിയായിരുന്ന നേതാവിനെതിരെ കേസ് കൊടുപ്പിച്ച ഒരാളെ എങ്ങനെയാണ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുക? ചെന്നിത്തലയുടെ ഗ്രൂപ്പ് വൈരാഗ്യം തീർക്കാൻ പാർട്ടിയെ തന്നെ പണയപ്പെടുത്തുന്ന കാഴ്ചയാണിവിടെ കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *