രമേശ് ചെന്നിത്തലയെ കേരള രാഷ്ട്രീയത്തിൽ നിന്നും തുടച്ചു മാറ്റാൻ രണ്ടും കൽപ്പിച്ച് ആ അഗ്നിപുത്രി ഇരമ്കിയിരിക്കുകയാണ് സുഹൃത്തുക്കളെ.. അതെ..ഡൽഹിയിൽ നിന്ന് വന്ന ആ ഫോൺ കോളിൽ കേരളത്തിലെ പല പ്രമുഖ നേതാക്കളുടെയും ഉറക്കം കെട്ടിരിക്കുകയാണ്. 140 മണ്ഡലങ്ങളിലും പോരാട്ടം മുറുകുമ്പോൾ, ബിജെപി ഇത്തവണ കളിക്കുന്നത് വെറും ജയത്തിനല്ല, മറിച്ച് കേരളത്തിന്റെ ഭരണം പിടിക്കാനാണ്!
ആരാണ് നേമത്ത് വരുന്നത്? മഞ്ചേശ്വരത്ത് സുരേന്ദ്രൻ തന്നെയാണോ? എല്ലാത്തിലുമുപരി, ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഉറക്കം കെടുത്തിക്കൊണ്ട് ആ ‘അഗ്നിപുത്രി’ എത്തുന്നുണ്ടോ? ശോഭ സുരേന്ദ്രൻ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമോ? എന്താ സംശയം അല്ലെ.. എന്തായാലും കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത പോരാട്ട വീര്യത്തിലേക്ക് കടക്കുകയാണ്.! ഇതിന്റെ ഓരോ വശങ്ങളും വള്ളിപുള്ളി വിടാതെ നമുക്ക് പരിശോധിക്കാം. വീഡിയോ മുഴുവനായി കാണുക, കാരണം ഇത് വെറുമൊരു തിരഞ്ഞെടുപ്പല്ല, ഇത് കേരളത്തിന്റെ വിധിയെഴുത്താണ്!”
അതെ, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറായിക്കഴിഞ്ഞു. വെറുമൊരു പട്ടികയല്ല ഇത്, കേരളം പിടിക്കാൻ അമിത് ഷായും നരേന്ദ്ര മോദിയും നേരിട്ട് തയ്യാറാക്കിയ ‘വിന്നിംഗ് ഫോർമുല’യാണ്! നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് സുരേന്ദ്രൻ, കഴക്കൂട്ടത്ത് മുരളീധരൻ… ലിസ്റ്റ് നീളുകയാണ്. പക്ഷേ, എല്ലാവരും ഉറ്റുനോക്കുന്നത് ഒരേയൊരു മണ്ഡലത്തിലേക്കാണ് ഹരിപ്പാട്!
രമേശ് ചെന്നിത്തലയുടെ അപ്രമാദിത്വം തകർക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് ആരെയാണ്? കേരളത്തിലെ ജനമനസ്സുകളിൽ ഇടംപിടിച്ച ആ ‘അഗ്നിപുത്രി’ ശോഭ സുരേന്ദ്രൻ ഹരിപ്പാട് അങ്കത്തിനിറങ്ങുമ്പോൾ ചെന്നിത്തല ശരിക്കും വെള്ളം കുടിക്കും.1400 വോട്ടിന് കൈവിട്ടുപോയ വിജയം ഇത്തവണ ശോഭ തിരിച്ചുപിടിക്കും അതെ ഇത്തവണ രണ്ടും കല്പിച്ചാണ്…
ഭാരതം ഇന്ന് ലോകശക്തിയായി വളരുമ്പോൾ, ആ വികസനത്തിന്റെ ട്രാക്കിലേക്ക് കേരളത്തെയും എത്തിക്കാൻ ബിജെപി നടത്തുന്ന ഈ മാസ്റ്റർ പ്ലാനിന്റെ ഓരോ അണുവശങ്ങളും നമുക്ക് പരിശോധിക്കാം. ഈ വീഡിയോ അവസാനിക്കുന്നത് വരെ കാണുക, കാരണം കേരള രാഷ്ട്രീയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് നിങ്ങൾ തത്സമയം കാണാൻ പോകുകയാണ്..
വൈകിക്കുന്നില്ല.. നമുക്കാ പ്രധാനപ്പെട്ട വിഷയത്തിലേക്ക് വരാം. ഹരിപ്പാട് മണ്ഡലം. കേരള രാഷ്ട്രീയത്തിലെ അതികായൻ എന്ന് ചിലർ സ്വയം വിശേഷിപ്പിക്കപ്പെടുന്ന രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലം. വർഷങ്ങളായി കോൺഗ്രസിന്റെ അജയ്യമായ കോട്ടയായി ഹരിപ്പാട് നിലകൊള്ളുന്നു. എന്നാൽ ഈ കോട്ടയ്ക്ക് ഇത്തവണ വിള്ളൽ വീഴ്ത്താൻ ശോഭ സുരേന്ദ്രന് സാധിക്കുമോ? എന്തുകൊണ്ട് ഹരിപ്പാട് ശോഭ സുരേന്ദ്രന് അനുകൂലമാകുന്നു?
രമേശ് ചെന്നിത്തലയ്ക്ക് എപ്പോഴും ഒരു കണ്ണുള്ളത് മുഖ്യമന്ത്രി കസേരയിലാണ്. കേരളം മുഴുവൻ നടന്ന് രാഷ്ട്രീയം പറയുന്ന ചെന്നിത്തല, സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന ആരോപണം ഹരിപ്പാട്ടെ വോട്ടർമാർക്കിടയിൽ സജീവമാണ്. ഒരു വികസന മുരടിപ്പ് മണ്ഡലത്തിൽ ദൃശ്യമാണ്. ഇത് ശോഭ സുരേന്ദ്രൻ വലിയ ആയുധമാക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നടന്നത് അവിശ്വസനീയമായ പോരാട്ടമായിരുന്നു. വെറും 1400 വോട്ടിന്റെ വ്യത്യാസത്തിലാണ് ശോഭ സുരേന്ദ്രന് വിജയം നഷ്ടമായത്. അതായത്, ചെന്നിത്തലയുടെ ഭൂരിപക്ഷം ഇത്രയധികം കുറയ്ക്കാൻ സാധിച്ച മറ്റൊരു സ്ഥാനാർത്ഥി ഇതിനുമുമ്പ് ഹരിപ്പാട് ഉണ്ടായിട്ടില്ല. ആ തോൽവിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട്, ഇത്തവണ കൂടുതൽ കൃത്യമായ പ്ലാനിംഗോടെയാണ് അവർ ഇറങ്ങുന്നത്.
ഹരിപ്പാട് മണ്ഡലത്തിലെ ജാതി സമവാക്യങ്ങൾ പരിശോധിച്ചാൽ ശോഭ സുരേന്ദ്രന് വലിയ മേൽക്കൈയുണ്ട്. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ വിഭാഗത്തിൽ നിന്നുള്ള ശക്തമായ പിന്തുണ ശോഭയ്ക്ക് ലഭിക്കും. ബിഡിജെഎസ് സഖ്യം കൂടി ശക്തമാകുന്നതോടെ ഈ വോട്ടുകൾ ഏകീകരിക്കപ്പെടും.
ഇതൊരു വലിയ വസ്തുതയാണ്. ബിജെപി നേതാക്കളിൽ ന്യൂനപക്ഷ വിഭാഗങ്ങളുമായി ഏറ്റവും കൂടുതൽ സംവദിക്കുന്നതും അവർക്കിടയിൽ സ്വീകാര്യതയുള്ളതുമായ നേതാവാണ് ശോഭ സുരേന്ദ്രൻ. മുസ്ലീം, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ അവരുടെ വ്യക്തിപ്രഭാവം വോട്ടായി മാറാൻ സാധ്യതയുണ്ട്. മതഭേദമന്യേ പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന അവരുടെ ശൈലി ഹരിപ്പാട്ടെ വോട്ടർമാരെ ആകർഷിക്കുന്നു. അത് പോലെ തന്നെ ഹരിപ്പാട് എൽഡിഎഫിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രാദേശിക തർക്കങ്ങൾ പലപ്പോഴും ചെന്നിത്തലയ്ക്ക് ഗുണകരമാവാറാണ് പതിവ്. എന്നാൽ ഇത്തവണ ബിജെപി ശക്തമായ ഒരു ബദലായി മാറുമ്പോൾ, ഭരണവിരുദ്ധ വോട്ടുകളും ഇടത് വോട്ടുകളിലെ അതൃപ്തിയും ശോഭ സുരേന്ദ്രന്റെ പെട്ടിയിലേക്ക് വീഴാൻ സാധ്യതയുണ്ട്.
