ഇനി ആ ട്രെന്റിനൊപ്പം മോഹൻലാൽ; ഷൺമുഖന്റെ വേട്ടയ്‌ക്കൊപ്പം ‘വാസ്കോഡഗാമ’, റി റിലീസ് കളക്ഷൻ കണക്ക്തുടരെയുള്ള വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നടൻ മോഹൻലാൽ. 200 കോടി ക്ലബ്ബിൽ തുടരും ഇടംപിടിച്ചതോടെ പുതിയൊരു മൈൽസ്റ്റോണും മോഹൻലാൽ മറികടന്നു.
എമ്പുരാന് പിന്നാലെയാണ് മറ്റൊരു ചിത്രവും മോഹൻലാലിന്റേതായി 200 കോടി നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട് തുടരും പ്രദർശനം തുടർന്നുകൊണ്ടിരിക്കവെ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരെ ചിരിയുടെ നെറുകയിലെത്തിച്ച ഛോട്ടാ മുംബൈ ആണ് ആ ചിത്രം.മെയ് 21ന് മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് തിയറ്ററുകളിൽ ചിത്രം റി റിലീസായി എത്തും. മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഛോട്ടാ മുംബൈ.
ആദ്യമായി റി റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായിരുന്ന സ്ഫടികം 4.82 കോടിയാണ് നേടിയതെന്ന് ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്തു. പിന്നാലെ എത്തിയത് ദേവദൂതൻ എന്ന ചിത്രം ആയിരുന്നു. ഈ ചിത്രമാണ് മലയാളത്തിൽ ഇതുവരെ റി റിലീസ് ചെയ്ത പടങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും.
5.4 കോടിയാണ് ദേവദൂതന്റെ കളക്ഷൻ. ശേഷം റിലീസ് ചെയ്ത മലയാളത്തിന്റെ കൾട്ട് ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ് 4.4 കോടി നേടിയത്.എമ്പുരാർ, തുടരും എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് പിന്നാലെ എത്തുന്ന ഛോട്ടാ മുംബൈയും പ്രേക്ഷകർ വിജയമാക്കുമെന്നാണ് വിലയിരുത്തലുകൾ. 2007ലായിരുന്നു ഛോട്ടാ മുംബൈ റിലീസ് ചെയ്തത്. അന്‍വര്‍ റഷീദ് ആയിരുന്നു സംവിധാനം.