പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ ; സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി ജില്ലാ ശിശുസംരക്ഷണ സമിതി

പാലക്കാട് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ .ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിനി ആശിർനന്ദ യുടെ മരണത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.അതേസമയം തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്​കുമാർ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സലിങ്ങും നല്‍കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും ബാലാവകാശ കമ്മീഷന്‍ തേടിയിട്ടുണ്ട്.


അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്നു അധ്യാപകരെ സ്കൂൾ അധികൃതർ പുറത്താക്കിയിട്ടുണ്ട്.സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ ആയിരുന്നു നടപടി. എന്നാൽ മരണത്തിനുമുമ്പ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.പുറത്താക്കിയ മൂന്ന് അധ്യാപകർ അല്ലാതെ, അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നാണ് ആശിർനന്ദയുടെ സഹപാഠികൾ പറയുന്നത്. അതിനിടെ ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് സെന്റ് ഡൊമിനിക്സ് സ്കൂളിലേക്ക് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *