ബീജിംഗ്: ചൈനയിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ എല്ലാ പ്രാഥമിക- ഹൈസ്കൂൾ വിദ്യാലയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച പാഠങ്ങൾ നിർബന്ധമാക്കുന്നു. എഐയെ കുറിച്ച് വർഷത്തിൽ എട്ട് മണിക്കൂറെങ്കിലും പഠിക്കണമെന്നാണ് നിർദേശം.
രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെ കുട്ടികൾക്കും ഗൗരവമായ വിഷയങ്ങളിലൂടെ മുതിര്‍ന്ന വിദ്യാർത്ഥികൾക്കും തുടങ്ങിയ രണ്ട് രീതിയിലാണ് പാഠ്യപദ്ധതി. നിലവിലുള്ള വിഷയങ്ങളുടെ ഭാഗമായോ പ്രത്യേകമായോ ഇവ പഠിപ്പിക്കാം.ദൈനംദിന ജീവിതത്തിൽ എഐയുടെ പ്രാധാന്യം ഏറിവരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി സ്കൂളുകളെ പ്രാപ്തമാക്കാൻ ദേശീയ പദ്ധതി തയ്യാറാക്കാനൊരുങ്ങുകയാണ് ചൈന. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളും സമാന നീക്കങ്ങൾ നടത്തുന്നതോടെ, എഐ വിദ്യാഭ്യാസം ലോകമെമ്പാടും വലിയ പ്രാധാന്യമുള്ള വിഷയമായി മാറുമെന്നാണ് സൂചന.