ആദ്യ 50 റാങ്കിൽ ആറ് മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. നിരവധി മലയാളികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാളവിക ജി നായർ – 45, നന്ദന ജിപി 47,സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദർശിനി-95 എന്നവർ 100 ൽ താഴെ റാങ്കുകൾ നേടിയവരാണ്. അലഹാബാദ് സർവകലാശാലയിൽ നിന്നും ബയോകെമിസ്ട്രിയിൽ ബിരുദം നേടിയതാണ് ശക്തി ദുബേ. പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണൽ വിഷയങ്ങൾ.
എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയിൽ നിന്നും ബികോം ബിരുദം നേടിയതാണ് ഹർഷിത ഗോയൽ ഇൻ്റർനാഷണൽ റിലേഷൻസ് എന്നീ വിഷയങ്ങളായിരുന്നു ഹർഷിതയുടെ ഓപ്ഷണൽ വിഷയങ്ങൾ. യുപിഎസ്‌സി നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും.