ശ്രീനഗർ: ജമ്മുകശ്‌മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്‌ച രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികൾ വടക്കൻ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദാരുണ സംഭവത്തിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. നാവികസേനയിലെയും ഇൻ്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.