വെണ്ണിക്കുളത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട: വെണ്ണിക്കുളത്ത് മധ്യപ്രദേശിൽ നിന്നുള്ള മിൽ തൊഴിലാളിയുടെ മകളെ കാണാനില്ലെന്ന് പരാതി. റോഷ്നി റാവത്തിനെയാണ് (17) കാണാനില്ലെന്ന് അച്ഛൻ ഗംഗാ റാം റാവത്തിന്റെ പരാതി.

പെൺകുട്ടിയെ കാണാതായത് ഇന്നലെ രാവിലെ 10 മണിതൊട്ടാണ്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരികെ എത്തിയില്ല. പെൺകുട്ടി കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. എവിടെയെങ്കിലും വച്ച് പെൺകുട്ടിയെ കാണുന്നവർ തൊട്ടടുത്ത പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ- +919497947146.

Leave a Reply

Your email address will not be published. Required fields are marked *