ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല.ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടൽ മാത്രമെന്നാണ് പ്രതിപക്ഷ വിമർശനം. എന്ത് പരാതി ഉയർന്നാലും വീണ ജോർജ്ജിനറെ ആദ്യ നടപടി റിപ്പോർട്ട് ആവശ്യപ്പെടൽ ഒരു സംഭവം ഉണ്ടായാൽ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോർട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ നാലര വർഷത്തിനിടെ ആരോഗ്യമന്ത്രി തേടിയ റിപ്പോർട്ടുകളുടെ എണ്ണമെത്ര?
ചികിത്സ പിഴവ് പരാതികളുടെ മാത്രം കണക്ക് പരിശോധിക്കാം. 2021 ജൂൺ 1 2025 നവംബർ 30 വരെ വീണ ജോർജ്ജ് റിപ്പോർട്ട് തേടിയത് 43 തവണ. ഇക്കാലയളവിൽ ഡിഎച്ച്എസിൽ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തില്‍ മാത്രമാണ്. ഇനി മെഡിക്കൽ കോളെജുകളിലെ കണക്ക്. നാലര വർഷത്തിനിടെ മെഡിക്കൽ കോളെജുകളിലെ ചികിത്സ പിഴവ് പരാതികളിൽ ഡിഎംഇയിൽ കിട്ടിയത് 25 പ്രധാന പരാതികൾ. 24 പരാതികളിൽ റിപ്പോർട്ട് തേടി. 23 റിപ്പോർട്ടുകൾ സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *