∙ ദേശീയഗീതമായ ‘വന്ദേ മാതര’ത്തെക്കുറിച്ച് ലോക്സഭയിൽ ചർച്ചയ്ക്ക് തുടക്കമായി. വന്ദേ മാതരത്തിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചർച്ചയ്ക്കു തുടക്കമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വന്ദേ മാതരത്തിലെ ചില ഭാഗങ്ങൾ 1937ൽ ഒഴിവാക്കിയെന്നും ഇതാണു വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും പ്രധാനമന്ത്രി നേരത്തേ ആരോപിച്ചിരുന്നു. ഈ വിമർശനം പ്രധാനമന്ത്രി തുടർന്നത് സഭയിൽ ബഹളത്തിനിടയാക്കി മുസ്‍ലിം ലീഗിന്റെ സമ്മർദത്തിനു വഴങ്ങി ഗാനത്തിലെ പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുസ്‍ലിം ലീഗ് വന്ദേ മാതരത്തെ ശക്തമായി എതിർത്തിരുന്നു. 1937 ഒക്ടോബർ 15ന് മുഹമ്മദ് അലി ജിന്ന ലക്നൗവിൽ വച്ച് വന്ദേ മാതരത്തിനെതിരെ മുദ്രാവാക്യം ഉയർത്തി. അഞ്ച് ദിവസത്തിന് ശേഷം, മുഹമ്മദ് അലി ജിന്നയുടെ വികാരത്തോട് താൻ യോജിക്കുന്നു എന്ന് വ്യക്തമാക്കി നേതാജി സുഭാഷ് ചന്ദ്രബോസിന് നെഹ്‌റു കത്തെഴുതി. തുടർന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം വന്ദേ മാതരം രണ്ടാക്കി വിഭജിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് വന്ദേ മാതരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു. ചരിത്രം പറയുന്നത് കോൺഗ്രസ് മുസ്‍ലിം ലീഗിന് മുന്നിൽ മുട്ടുമടക്കി എന്നാണ്. ഇത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള വഴിയായിരുന്നു. പിന്നീട് കോൺഗ്രസിന് ലീഗിനു മുന്നിൽ മുട്ടുമടക്കി ഇന്ത്യയുടെ വിഭജനത്തിനു സമ്മതിക്കേണ്ടി വന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.
വന്ദേ മാതരത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തു…പ്രധാന വരികൾ നെഹ്റു ഒഴിവാക്കിയെന്ന് മോദി .ലോക്സഭയിൽ ചർച്ച തുടങ്ങി
