കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ചോർന്നിരിക്കുന്നത്.
‘സിദ്ധരാമയ്യക്ക് ഭാഗ്യ ലോട്ടറിയടിച്ച് മുഖ്യമന്ത്രിയായി. സോണിയ ഗാന്ധിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. അദ്ദേഹത്തിന് ഭാഗ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സ്ഥാനത്തെത്തിയത്’ പാട്ടീല്‍ പറയുന്നത് കേള്‍ക്കാം.പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹത്തിന് ലോട്ടറിയടിച്ചെന്നും പാട്ടീല്‍ പറയുന്നു.
അതേസമയം ഭവനവകുപ്പില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് ബി.ആര്‍. പാട്ടീല്‍ പറയുന്ന ഫോണ്‍ സംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. ഭവനവകുപ്പുമന്ത്രിയും സിദ്ധരാമയ്യയുടെ വലം കൈയുമായ സമീര്‍ അഹമ്മദ് ഖാന്റെ നേരെയാണ് ആരോപണമുയര്‍ന്നത്.
