ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് തുടക്കം

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കെതിരായ കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കമാകുകയാണ് . ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഈ ജാഥ നടത്തുന്നത്… പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ് ഇന്ന് ജാഥ തുടങ്ങുന്നത് . അതേസമയം നാളെയാണ് മൂവാറ്റുപുഴയില്‍ നിന്നും ജാഥ ആരംഭിക്കുക . തുടർന്ന് ഈ നാല് ജാഥകളും വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ സംഗമിക്കും.. പിന്നീട് 18ന് പന്തളത്ത് വെച്ചാണ് ഈ വിശ്വാസ സംരക്ഷണ യാത്രക്ക് സമാപനമാകുക..

പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും കാസര്‍കോട് നിന്ന് കെ.മുരളീധരനും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും മാണ് ജാഥ നയിക്കുക .മൂവാറ്റുപുഴയില്‍ നിന്ന് ബെന്നി ബഹ്നാന്‍ എംപിയാണ് ജാഥ നയിക്കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ ജാഥ ഉദ്ഘാടനം ചെയ്യും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​കാ​ഞ്ഞ​ങ്ങാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് മൂ​ന്നി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സ്വീ​ക​ര​ണം കെ. ​സു​ധാ​ക​ര​ൻ എം.​പി​യും ഇ​രി​ട്ടി​യി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. സ​ണ്ണി​ജോ​സ​ഫ് എം.​എ​ൽ.​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. 15ന് ​രാ​വി​ലെ 11ന് ​ക​ൽ​പ​റ്റ​യി​ലെ സ്വീ​ക​ര​ണം കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് യാ​ത്ര കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ടി​വാ​ര​ത്തെ​ത്തും. 3.15ന് ​താ​മ​ര​ശ്ശേ​രി​യി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം നാ​ലി​ന് കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​ധാ​ന സ്വീ​ക​ര​ണ പ​രി​പാ​ടി കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​മു​ത​ല​ക്കു​ള​ത്ത് ജി​ല്ല​യി​ലെ സ​മാ​പ​ന പ​രി​പാ​ടി മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *