കോടതി നിർദ്ദേശം ലംഘിച്ച് അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

കോടതിയുടെ നിർദേശം ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിന് പുതിയ നോട്ടീസ് . രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയ കേസിൽ ജയിലിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതിജീവതയെപ്പറ്റി മോശം പരാമർശങ്ങൾ നടത്തരുതെന്ന കർശന ഉപാധികളോടെയായിരുന്നു ജാമ്യം. പുറത്തിറങ്ങിയ രാഹുൽ യുവതിയെ വീണ്ടും അധിക്ഷേപിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് ഈ മാസം 19 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ തിരുവനന്തപുരം അഡീഷണൽ സി ജെ എം കോടതിയിൽ ഹാജരാകണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ രാഹുൽ ഈശ്വർ മുൻപും സ്വന്തം യൂട്യൂബ് ചാനലിലൂടെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് വളരെയേറെ വിവാദങ്ങൾക്ക് വഴി വെച്ചു. തുടർന്നായിരുന്നു രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. ജാമ്യം കിട്ടിയ സാഹചര്യത്തിലും കോടതി ഉത്തരവുകൾ പാലിക്കാൻ രാഹുൽ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കാനുള്ള അധികാരം കോടതിയ്‌ക്ക് ഉപയോഗിക്കാവുന്നതാണ്. വീണ്ടും മോശം പരാമർശം നടത്തിയതിനെ തുടർന്നാണ് പോലീസ് കോടതിയ്‌ക്ക് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *