കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല; സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെ കോടതി കുടഞ്ഞത്.കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്നായിരുന്നു എൻ. വാസുവിന്റെ അഭിഭാഷകന്റെ വാദം. ഇതോടെ1998ൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഹാജരാക്കുന്നതിന് പകരം സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴിയാണ് കോടതിയിൽ സമർപ്പിച്ചത്. വെറും വാമൊഴി മാത്രമേയുള്ളോയെന്നും രേഖകളില്ലേയെന്നും കോടതിയുടെ ചോദിച്ചു. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ എന്നും കോടതി ചോദിച്ചു. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *