സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ്. കോവിഡ് 19, ഇൻഫ്ലുവൻസ രോഗമുള്ളവർക്ക് അപായലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവർക്കും കോവിഡ് പരിശോധന നടത്തണം എന്നിവയൊക്കെയാണ് സർക്കുലറിലെ നിർദേശങ്ങൾ. ആശുപത്രികളിൽ എല്ലാവരും മാസ്ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സർക്കാർ ആശുപത്രികളിലും മോക്ക് ഡ്രിൽ നടത്തണം തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്.ഒമിക്രോൺ ജെഎൻ-1 വകഭേദമായ എൽഎഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.അതേസമയം കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് 80 വയസ്സുകാരൻ മരിച്ചു.ഇതോടെ മരണസംഖ്യ മൂന്നായി. അതേസമയം കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1435 ൽ നിന്നും 1416 ആയി കുറഞ്ഞിട്ടുണ്ട്.എന്നാൽ രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്.
