കൊവിഡ്: കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ; സ്ഥിതി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ

ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ കെ കൊവിഡ്കേസുകളിൽ വർധനവ് കണക്കിലെടുത്ത് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. മുൻകരുതൽ നടപടികൾ വിവിധ സംസ്ഥാനങ്ങളിലായി ശക്തമാക്കിയിട്ടുണ്ട്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം ഉൾപ്പെടെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും മെന്നാണ് ആരോ​ഗ്യ മന്ത്രി ഇന്നലെ അറിയിച്ചത്. മഹാരാഷ്ട്രയിൽ 86 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 383 ആയി.ഇതുവരെ 6 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചണ്ഡീ​ഗഡിൽ കൊവിഡ് ബാധിച്ച് നാൽപത് വയസുള്ള യുപി സ്വദേശി മരിച്ചു. കർണാടകത്തിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 126 ആയി. ഹരിയാനയിൽ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചൽ പ്രദേശിലും ഈ വർഷത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *