കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടസ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ഇന്ത്യയിൽ കൊവിഡ്-19 നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ ഭൂരിഭാഗം കേസുകളിൽ നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.സിംഗപ്പൂരിലും ഹോങ്കോങ്ങിലും പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30% വർദ്ധിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66% വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. ഹോങ്കോങ് രോഗബാധിതരുടെ എണ്ണം കൃത്യമായി പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *