മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.തുടർന്ന് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മുല്ലപ്പെരിയാറിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി
