വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫംഗസ് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ആളുകളിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് റിസർച്ച് സ്ക്വയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഫംഗസ് രോഗങ്ങളുടെ വ്യാപനം സാധാരണമാകുന്ന ഒരു കാലഘട്ടത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന ഗവേഷകൻ നോർമൻ വാൻ റിന്നും മുന്നറിയിപ്പ് നൽകി.
ആസ്പർജില്ലസ് എന്ന ഫംഗസ് ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുകയും, മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ അത് ദശലക്ഷക്കണക്കിന് മനുഷ്യരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാൻ സാധ്യതയുണ്ടന്ന് പഠനത്തിൽ പറയുന്നു. ‘ലക്ഷക്കണക്കിന് ജീവനുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. 50 വർഷത്തിനുള്ളിൽ മനുഷ്യരെ എന്തെല്ലാം ബാധിക്കുമെന്നത് വളരെ വ്യത്യസ്തമായിരിക്കും’, നോർമൻ വാൻ പറഞ്ഞു.കമ്പോസ്റ്റിലെ ഉയർന്ന താപനിലയിൽ ഈ ഫംഗസുകൾക്ക് വളരാൻ കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്. അതിനാലാണ് മനുഷ്യശരീരത്തിലെ 37°C ആന്തരിക താപനിലയിൽ ഇവയ്ക്ക് അതിജീവിക്കാൻ കഴിയുമെന്ന് പറയുന്നത്.
ഈ ഫംഗസിന്റെ സ്പോറുകൾ ശ്വസിക്കുന്നത് എല്ലാവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നല്ല പഠനം പറയുന്നത്. പകരം ആസ്മ, ഫൈബ്രോസിസ്, സിസ്റ്റിക് കുറഞ്ഞ രോഗപ്രതിരോധശേഷിയുള്ളവർ എന്നിവയെ രോഗം ബാധിച്ചേക്കാം.