ദീപക് ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഷിംജിത മുസ്തഫയെ ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി.
ഷിംജിതയുമായി തെളിവെടുപ്പു നടത്തുന്നതിനാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ബസില്‍ വച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ദീപക് ജീവനൊടുക്കാന്‍ കാരണം ഈ ബസില്‍ വച്ച് എടുത്ത ദൃശ്യങ്ങള്‍ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതുമൂലമുള്ള മനോവിഷമമാണെന്ന് കുടുംബം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ ഷിംജിതയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കുന്നുണ്ട്.
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍
