നിക്ഷേപകർക്ക് ഒരു മാസം 40% റിട്ടേൺ നൽകിയ ഡിഫൻസ് ഓഹരിയാണ് എം.ടി.എ.ആർ ടെക്നോളജീസ് (MTAR Technologies). അതായത് 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 40,000 രൂപ റിട്ടേൺ ലഭിച്ചതായി കണക്കാക്കാം. കൂടാതെ ഈ ഓഹരി 1 വർഷം 183% എന്നിങ്ങനെ നേട്ടം കൊടുത്തു. ഡിഫൻസിന് പുറമെ, ന്യൂക്ലിയർ, സ്പെയ്സ് എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള സെക്ടറുകളുമായി ബന്ധപ്പെട്ടും ബിസിനസ് ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷനുകൾക്ക് വലിയ ഷെയർ ഹോൾഡിങ്ങുള്ള ഒരു കമ്പനി കൂടിയാണിത്. ഇപ്പോഴത്തെ ഓഹരി വില 3,725 രൂപയാണ്.സ്പെയ്സ്, ഡിഫൻസ്, ന്യൂക്ലിയർ, ക്ലീൻ എനർജി, എയ്റോ സ്പെയ്സ് തുടങ്ങിയ മേഖലകൾക്ക് ആവശ്യമുള്ള ഹൈ-ടെക് ഘടകങ്ങൾ നിർമിക്കുന്ന സ്മാൾക്യാപ് കമ്പനിയാണിത്. സ്പെയ്സ് ലോഞ്ച് വെഹിക്കിൾസിന് ആവശ്യമായ പ്രൊപൽഷൻ സിസ്റ്റം അടക്കം നിർമിക്കുന്നു. പ്രിസിഷൻ മെഷീനിങ്, അസംബ്ലി, ടെസ്റ്റിങ്, ക്വാളിറ്റി കൺട്രോൾ, സ്പെഷ്യലൈസ്ഡ് ഫാബ്രിക്കേഷൻ എന്നിവയും ബിസിനസിന്റെ ഭാഗമാണ്.2024 ഡിസംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 33 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2025 ഡിസംബർ പാദത്തിൽ ഇത് 64 കോടി രൂപയിലേക്ക് ഉയർന്നു. ഇതേ കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 22 കോടി രൂപയിൽ നിന്ന് 46 കോടിയായി വർധിച്ചു. സമാന കാലയളവിൽ അറ്റാദായം (Net Profit) 22 കോടിയിൽ നിന്ന് 46 കോടി രൂപയിലേക്കും വർധന നേടി.
കയറി അടിക്കുന്ന’ ഡിഫൻസ് ഓഹരി; 1 ലക്ഷമിട്ടവർക്ക് 1 മാസത്തിൽ 40000 രൂപ തനി ലാഭം, ഇത് എം.ടി.എ.ആർ ടെക്നോളജീസ്
