ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെ 2: 39-ഓടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 11 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. നിസാര പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. എന്നാൽ, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മ, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.