എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചിക്കുന്നത്. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും. നിലവിൽ ഗാർഹിക സിലിണ്ടർ വിതരണത്തിന് സമയപരിധിയടക്കം സർക്കാർ നിശ്ചിയിച്ചിട്ടുണ്ട്. ഇറാഖ്-ഇറാൻ സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.
എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരിഗണനയിൽ
