‘ദീപാവലി” എന്നത് ദീപങ്ങളുടെ നിര എന്നാണ് സംസ്കൃത അർത്ഥം. ഇരുട്ടിന്മേൽ പ്രകാശത്തിന്റെ, ദോഷത്തിന്മേൽ സത്യത്തിന്റെ, ദു:ഖത്തിന്മേൽ ആനന്ദത്തിന്റെവിജയഘോഷം. ഹിന്ദു പുരാണപ്രകാരം, രാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയതിന്റെഓർമ്മയ്ക്കായാണ് ഈ ഉത്സവംആരംഭിച്ചതെന്നാണ്വിശ്വാസം. ചിലർ ലക്ഷ്മിദേവിയെസ്വാഗതം ചെയ്യുന്ന ദിനമായും, മറ്റുചിലർ നരകാസുരന്റെവധസ്മരണയായും ആചരിക്കുന്നു.
എന്തായാലും 2025-ലെ ദീപാവലി പരിസ്ഥിതി ബോധത്തോടെയാണ് ഇന്ത്യ ആഘോഷിക്കുന്നത്. ‘ഗ്രീൻ ദീപാവലി’യുടെമുദ്രാവാക്യം ഉയർത്തി നിരവധി നഗരങ്ങൾ ഇക്കോ-ഫ്രണ്ട്ലി പടക്കങ്ങൾക്കും പരമ്പരാഗത എണ്ണ ഉപയോഗിച്ചുള്ള ദീപങ്ങൾക്കും മുൻഗണന നൽകി.
കേരളത്തിലും ക്ഷേത്രങ്ങളും വീടുകളും തൈലദീപങ്ങളുടെ നിരകളാൽ അലങ്കരിച്ചിരിക്കുകയാണ്. തൃശൂർ, തിരുവനന്തപുരം, കൊല്ലം തുടങ്ങി പ്രധാന നഗരങ്ങളിൽ ക്ഷേത്രങ്ങൾ പ്രത്യേക പൂജാ ശോഭയിലുണ്ട്.ഇരുട്ടിന്മേൽ പ്രകാശത്തിന്റെവിജയം പ്രഖ്യാപിക്കുന്ന മഹോത്സവമാണ്ദീപാവലി. ഈ വർഷം, 2025ൽ, ദീപാവലി പ്രധാനദിനം ഒക്ടോബർ 20-നാണ് ആചരിക്കുത്. ധനത്രയോദശിഒക്ടോബർ 18-നു ആരംഭിച്ച്, നരക ചതുർദശി, പ്രധാനദീപാവലി, ഗവണവ്രതം, ഭായി ദൂജ്എിങ്ങനെ അഞ്ചു ദിവസങ്ങളിലായി ഉത്സവം നീളുന്നു
