സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ പരാതിയിൽ ഓ ബൈ ഓസിയിലെ മൂന്നു മുൻ ജീവനക്കാർക്കും ഹാജരാകാൻ നോട്ടീസ് നൽകി പോലീസ് . പരാതിയിൽ മൊഴി നൽകാൻ ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മ്യൂസിയം പൊലീസിൽ ജീവനക്കാർ എത്തിയില്ല. വിനീതയെയും ദിവ്യയെയും രാധാകുമാരിയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.അതേസമയം 2024 ജനുവരി മുതൽ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവർ വലിയതുറ എസ് ബി ഐ ബാങ്കിൽ നടത്തിയിട്ടുള്ളത്. ഇതിൽ ‘ഒ ബൈ ഒസി’യിലെ കസ്റ്റമേഴ്സിൽ നിന്ന് കൈപ്പറ്റിയ പണം എത്രയാണെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഓ ബൈ ഓസിയിലെ മുൻ ജീവനക്കാർ മൊഴി നല്കാൻ എത്താതിരുന്നത് അറസ്റ് ഭയന്നോ?? ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി
