എന്താണ് സൈക്ലിക് വൊമിറ്റിങ് സിൻഡ്രോം എന്നറിയാമോ?

എന്താണ് സൈക്ലിക് വൊമിറ്റിങ് സിൻഡ്രോം എന്നറിയാമോ? അമിതമായി ഉത്കണ്ഠ പ്പെടുന്ന സന്ദർഭത്തിൽ ഇടയ്ക്കിടെ ഛർദി അനുഭവപ്പെടുകയും മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം അത് നീണ്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അതേസമയം ലക്ഷണങ്ങൾ പലപ്പോഴും എല്ലാദിവസവും പ്രകടമായില്ലെങ്കിലും ജീവിതത്തിന്റെ ഭാ​ഗമായി നീണ്ടുനിൽക്കാം. ഛർദിയെ ട്രി​ഗർ ചെയ്യുന്ന ഘടകങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും ഓക്കാനത്തിനും ഛർദിക്കുമുള്ള മരുന്ന് കഴിക്കുന്നതും ​മാറ്റമുണ്ടാക്കും. കരുതലെടുത്തില്ലെങ്കിൽ നിർജലീകരണത്തിനും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.ലോകത്ത് തന്നെ 2% ആളുകള്‍ക്ക് മാത്രമാണ് ഈ രോഗം റിപ്പോർട് ചെയ്തിട്ടുള്ളത്. മൈഗ്രെയിന്‍ രോഗമുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്.

മാസച്യൂസറ്റ്‌സ് സ്വദേശിനിയായ 29കാരിക്ക് ഈ രോഗം ഉണ്ടായിരുന്നു. ഷാരിസ് സീറിയോണിയന്‍ എന്നാണ് അവളുടെ പേര്. അവർ വര്‍ഷങ്ങളായി കടന്നുപോയത് ദുരിതം പിടിച്ച നാളുകളിലൂടെയായിരുന്നു. ഇടയ്ക്കിടെ ഈ അവസ്ഥ ഉണ്ടാകുമെങ്കിലും, ചിലപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. പിന്നീട് ദിവസങ്ങളോളം സുഖകരമായ ദിവസങ്ങളായിരിക്കും. എന്നാല്‍ പിന്നീട് വീണ്ടും കടന്നുവരും. ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ അസ്വസ്ഥതയെ തുടര്‍ന്ന് നിരവധി തവണ ഷാരിസ് ഡോക്ടര്‍മാരെ സന്ദര്‍ശിച്ചു. എന്നാല്‍ മൈഗ്രെയിന്‍ തലവേദന ആണെന്നാണ് ആദ്യം ഡോക്ടര്‍മാരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *